കുന്നത്തൂര്‍: ജലാശയത്തില്‍ കക്കൂസ് മാലിന്യം തളളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. മൈനാഗപ്പള്ളി ആറാട്ടുകുളത്തിനു സമീപം വെള്ളിയാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം. കുറ്റിയില്‍ മുക്കില്‍ നിന്നും റയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡില്‍ ആളൊഴിഞ്ഞ ആറാട്ടുകുളത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. അറവ് മാലിന്യങ്ങളും കക്കൂസ് മാലിന്യവും നിക്ഷേപിക്കുന്നതുമൂലം ഇതുവഴി സഞ്ചരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ രാത്രികാലങ്ങളില്‍ മാലിന്യ നിക്ഷേപകരെ പിടികൂടാന്‍ ശ്രമം നടത്തിവരുന്നതിനിടയിലാണ് സംഭവം. പ്രദേശവാസികള്‍ വാഹനം തടഞ്ഞുവച്ച് പോലീസില്‍ വിവരം അറിയിച്ചു. ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: