കുന്നത്തൂര്‍: കെഎസ്ആര്‍ടിസി ബസ്ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റു ചെയ്തു. മത്സര ഓട്ടത്തിനിടെ കഴിഞ്ഞ ദിവസം ഏഴാംമൈല്‍ ജങ്ഷനില്‍ വച്ച് വേണാട് ബസ് ഡ്രൈവര്‍ അടൂര്‍ സ്വദേശി റോണിക്കുട്ടിയ്ക്ക് മര്‍ദനമേറ്റിരുന്നു. കേസിലെ പ്രതികളായ പെരിനാട് സ്വദേശി റോജിന്‍ (23), പുത്തൂര്‍ ചൂരക്കോട് സ്വദേശി അഭിഷേക്(23), എരുമേലി കാളകെട്ടി സ്വദേശി റെജി (33) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: