ചൈനീസ് പട്ടാളക്കാരെ അഭിവാദ്യം ചെയ്ത് നിർമ്മല സീതാരാമൻ

Sunday 8 October 2017 2:38 pm IST

ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശനത്തിനിടെ ചൈനീസ് പട്ടാളക്കാര്‍ക്ക് നേരെ കൈവീശി കാണിക്കുന്ന പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍റെ ചിത്രം നവമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇന്നലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നാഥു-ലാ മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലായിരുന്നു ചൈനീസ് പട്ടാളക്കാരെ പ്രതിരോധമന്ത്രി സൗഹൃദത്തോടെ അഭിവാദ്യം ചെയ്തത്. ട്വിറ്ററില്‍ നിര്‍മല സീതാരാമന്‍ തന്നെ ഈ ചിത്രം പങ്കു വച്ചിരുന്നു. ചൈനീസ് പട്ടാളക്കാരുടെ കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്. സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് അതിര്‍ത്തിക്കപ്പുറം നില്‍ക്കുന്ന ചൈനീസ് പട്ടാളക്കാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുന്നത്. അവിടെ നിന്നു കൊണ്ട് അവര്‍ മന്ത്രിയുടെ ചിത്രങ്ങളും എടുക്കുന്നുണ്ടായിരുന്നു. അവരെ പുഞ്ചിരിയോടെ നോക്കി അഭിവാദ്യം ചെയ്തുകൊണ്ട് കൈവീശിക്കാണിക്കുകയായിരുന്നു പ്രതിരോധമന്ത്രി. https://twitter.com/nsitharaman/status/916699188657741824 https://twitter.com/DefenceMinIndia/status/916691042736398336

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.