ചൈനയിൽ നിന്നുമുള്ള മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കും

Sunday 8 October 2017 3:29 pm IST

ന്യൂദല്‍ഹി : ചൈനയില്‍ നിന്ന് മരുന്നുകളുടെ ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഡ്രഗ്​ കണ്‍ട്രോളര്‍ ജനറല്‍ ഒാഫ്​ ഇന്ത്യ ജി.എന്‍ സിങാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത്​ നിലവില്‍ ഇറക്കുമതി ചെയ്യുന്ന മരുന്നി​ന്‍റെയും മറ്റ്​ അനുബന്ധ സാധനങ്ങളുടെയും 70-80 ശതമാനവും ചൈനയില്‍ നിന്നാണ് എത്തുന്നത്. ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ അളവ് ഗുണ നിലവാരം എന്നിവ പരിശോധിക്കുക എന്നതാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ പദ്ധതി. ഇറക്കുമതി നിയന്ത്രിക്കുന്നത്​ വന്‍​ പ്രതിസന്ധി സൃഷ്​ടിക്കുമെങ്കിലും ഇത്​ പരിഹരിക്കാനുള്ള സാധ്യത കളെക്കൂടി ​ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധവും ഇല്ലാതാക്കാനല്ല ശ്രമിക്കുന്നതെന്ന് ജി.എന്‍ സിങ്​ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.