അഹമ്മദാബാദ് : കേന്ദ്ര മന്ത്രി ആയശേഷം ആദ്യമായി ഗുജറാത്തിലെത്തിയ അല്‍ഫോന്‍സ് കണ്ണന്താനത്തിന് മലയാളി സംഘടനകള്‍ ഉജ്ജ്വല സ്വീകരണം നല്കി. വിമാനത്താവളത്തില്‍ ഹരിദ്വാര്‍ മിത്രമണ്ഡല്‍ ചെയര്മാന് ഹരി. പി നായര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അഹമ്മദാബാദ് പ്രസിഡന്റ് ഹരി ഉണ്ണിത്താന്, ശ്രീനാരായണ കള്‍ച്ചറല്‍ അസോസിയേഷന് സെക്രട്ടറി രാജേന്ദ്രന്, അലഹബാദ് എന്‍ എസ് എസ് ഭാരവാഹി ജെ എസ് മേനോന്, കേരള സമാജം പ്രസിഡന്റ് ജെ സി ബാബു തുടങ്ങി പ്രമുഖര്‍ സ്വീകരിക്കാനെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ വട്നഗറിലെ ടൂറസം വികസനവുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിശകലനത്തിനായിട്ടാണ് കണ്ണന്താനം എത്തിയത്. സംസ്ഥാന ടൂറിസം കമ്മീഷണര്‍ മലയാളിയായ ജനുദേവനും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: