ബെയ്ജിംഗ്: ലോക ഒന്നാം നമ്പര്‍ പദിവിയിലെത്തിയതിനു പിറ്റേന്നുതന്നെ സിമോണ ഹാലപ്പിന് വന്‍ വീഴ്ച. ചൈന ഓപ്പണ്‍ ഫൈനലില്‍ സിമോണയെ പരാജയപ്പെടുത്തി ഫ്രാന്‍സിന്റെ കരോളിനെ ഗാര്‍സിയ ചാമ്പ്യനായി. സീഡ് ചെയ്യപ്പെടാത്ത കരോളിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക ഒന്നാം നമ്പറിനെ വീഴ്ത്തിയത്.
ആദ്യ സെറ്റ് അനായാസം നേടിയ ഫ്രാന്‍സ് താരം രണ്ടാം സെറ്റ് ടൈബ്രേക്കറില്‍ സ്വന്തമാക്കി. സ്കോര്‍: 6-4, 7-6 (73). കടുത്ത പോരോട്ടം നടന്ന രണ്ടാം സെറ്റില്‍ 17 വിന്നറുകളാണ് ഹാലപ്പിനെതിരെ ഗാര്‍സിയ പായിച്ചത്. ഒമ്പത് ബ്രേക്ക് പോയിന്റുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: