എടക്കളത്തൂര്‍: പുത്തൂര്‍-തിരുവമ്പാടി മൂലസ്ഥാനത്തേക്കുള്ള നാലാമത് തീര്‍ത്ഥാടനം നടന്നു. വടക്കുന്നാഥ ക്ഷേത്രസന്നിധിയില്‍ നിന്നുള്ള മഹാതീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് നിര്‍വ്വഹിച്ചു. ക്ഷേത്രസംരക്ഷണസമിതി ജില്ലാപ്രസിഡണ്ട് എ.പി.ഭരത്കുമാര്‍ പ്രസംഗിച്ചു.
പുഴയ്ക്കല്‍, മുതുവറ മഹാദേവക്ഷേത്രം, പേരാമംഗലം, മുണ്ടൂര്‍, ഏഴാംകല്ല്, കൈപ്പറമ്പ്, പുത്തൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. തീര്‍ത്ഥാടനത്തിന് ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി ഹരി മുള്ളൂര്‍, ക്ഷേത്രഭൂമി സംരക്ഷണസമിതി പ്രസിഡണ്ട് കെ.ശങ്കരന്‍കുട്ടിനായര്‍, അംഗങ്ങളായ കെ.ആര്.സന്തോഷ്, പി.ടി.പ്രവീണ്‍, വി.എസ്.അനില്‍കുമാര്‍, രതീഷ് പി.വി, എ.വിജയകുമാര്‍, വഷ്ണു പി.ടി., കെ.കേശവന് എന്നിവര്‍ നേതൃത്വം നല്കി.
എടക്കളത്തൂര്‍ മൂലസ്ഥാനത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.സുധാകരന് മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രചാര്‍ പ്രമുഖ് ഉണ്ണി കൈപറമ്പ്, ബാബുരാജ് കേച്ചേരി, പി.വി.അജയന്, രഞ്ജിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: