ബെംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് സൂചനകള്‍ ലഭിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം സ്കോട്ട്ലാന്‍ഡ് യാര്‍ഡിനെ സമീപിക്കാനൊരുങ്ങുന്നു.
നേരത്തെ കര്‍ണാടകത്തില്‍ കൊല്ലപ്പെട്ട കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഡോ. നരേന്ദ്ര ദാബോള്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളുമായി ഗൗരി ലങ്കേഷിനെ വധിച്ചവര്‍ക്ക് ബന്ധമുണ്ടോയെന്നാണ് എസ്ഐടി അന്വേഷിക്കുന്നത്.
ഇവിടെ നിന്നു ലഭിച്ച വെടിത്തിരക്കൂടുകള്ക്ക് മറ്റ് കൊലപാതകങ്ങള്ക്കുപയോഗിച്ചവയുമായി സാമ്യമുണ്ടെന്നാണ് എസ്ഐടിയുടെ വിലയിരുത്തല്‍. ഇതോടെയാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: