നാല് കടകളില്‍ മോഷണം

Sunday 8 October 2017 10:19 pm IST

ചേര്‍പ്പുങ്കല്‍: ചേര്‍പ്പുങ്കല്‍ ടൗണിലെ നാല് കടകളില്‍ കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നു. ദേവന ലെയ്ത്ത്, വല്ലൂര്‍ സ്‌റ്റോഴ്‌സ്, സമീപത്തെ സ്റ്റേഷനറിക്കട, ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മേശവലിപ്പില്‍ നിന്നും പണം അപഹരിച്ചിട്ടുണ്ട. പുലര്‍ച്ചെ 2.30 നാണ് മോഷണമെന്നാണ് അനുമാനം. സ്വകാര്യ ഹോസ്റ്റലിലെ സെക്യൂരിറ്റിമെന്‍ മോഷ്ടാവിനെ കണ്ടെങ്കിലും പിടികൂടാനായില്ല. മോഷ്ടാവ് ഓടി രക്ഷപെട്ടു. സെക്യൂരിറ്റിമെന്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.