പാലാ: കടപ്പാട്ടൂരില്‍ വീട്ടുകാര്‍ പുറത്തു പോയ തക്കം നോക്കി ഇന്നലെ പട്ടാപ്പകല്‍ മോഷണം. രണ്ടു ലക്ഷം രൂപയും രണ്ടു പവന് സ്വര്‍ണ്ണവും മോഷണം പോയി. കടപ്പാട്ടൂര്‍ കൊമ്പനാല്പറമ്പില് ബിനീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ 11 ടെ കോട്ടയത്തിനു പോയ വീട്ടുകാര്‍ 2.30 ടെ മടങ്ങിവന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ കമ്പി വളച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: