100 കോടിയുടെ ജീവാമൃതം

Sunday 8 October 2017 10:51 pm IST

അമൃതാനന്ദമയീമഠത്തിന്റെ ജീവാമൃതം പദ്ധതി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നു (ഇടത്ത്), പ്രൗഢഗംഭീരമായ സദസ്സ്‌

കരുനാഗപ്പള്ളി: ദേശീയതലത്തില്‍ അയ്യായിരം ഗ്രാമങ്ങളില്‍ ശുദ്ധജലം നല്‍കുന്ന അമൃതാനന്ദമയീമഠത്തിന്റെ ജീവാമൃതം പദ്ധതി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

നൂറുകോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കുടിവെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. വെളിയിട വിസര്‍ജ്ജനം ഒഴിവാക്കിയ 12 ഗ്രാമങ്ങള്‍ക്ക് ചടങ്ങില്‍ രാഷ്ട്രപതി സാക്ഷ്യപത്രം നല്‍കി.

മഠം മുന്നോട്ടുവെച്ച സ്വാശ്രയഗ്രാമവികസനപദ്ധതിയായ അമൃത സേര്‍വിന്റെ ഭാഗമാണിത്. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന രണ്ടായിരത്തോളം സൗജന്യ ശസ്ത്രക്രിയകളുടെ സാക്ഷ്യപത്രവും അദ്ദേഹം നല്‍കി. 53 കോടി രൂപ ചെലവില്‍ 200 ഹൃദയ ശസ്ത്രക്രിയകളും 70 മസ്തിഷ്‌ക ശസ്ത്രക്രിയകളും 20 വൃക്കമാറ്റ ശസ്ത്രക്രിയകളും ഇതില്‍പ്പെടുന്നു.

കൊച്ചിയിലെ അമൃത ആശുപത്രി 43 ലക്ഷം പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയ ഒരുക്കി എന്നത് നാഴികക്കല്ലാണെന്നും ഫരീദാബാദില്‍ മഠം ആശുപത്രി തുടങ്ങുന്നത് സേവനത്തിന്റെയും സാന്ത്വനത്തിന്റെയും രംഗത്ത് ഏറെ നിര്‍ണായകമാകുമെന്നും രാഷ്ട്രപതി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.