തടസ്സപ്പെടുത്താന്‍ ആസൂത്രിത ശ്രമം: കുമ്മനം

Monday 9 October 2017 10:15 am IST

സ്‌നേഹമാല്യം…. വേങ്ങരയില്‍ നല്‍കിയ സ്വീകരണത്തില്‍ യാത്രാ നായകന്‍ കുമ്മനം രാജശേഖരനെയും സ്ഥാനാര്‍ത്ഥി ജനചന്ദ്രന്‍ മാസ്റ്ററെയും പുഷ്പമാല്യം അണിയിച്ചപ്പോള്‍

വേങ്ങര: ജനരക്ഷായാത്രയുടെ വിജയത്തില്‍ വിറളിപൂണ്ട സിപിഎം യാത്ര തടസ്സപ്പെടുത്താന്‍ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

വേങ്ങരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍ അസ്വസ്ഥരായി പിച്ചുംപേയും വിളിച്ചുപറയുകയാണ്. ജനരക്ഷായാത്ര ജനമനസ്സുകള്‍ കീഴടക്കിയെന്നതിന്റെ തെളിവാണ് അത്.

വര്‍ഗ്ഗീയതയും മതഭ്രാന്തും മാതാന്ധതയും നൃത്തംചവിട്ടുന്ന കേരളത്തിന് ഒരുമാറ്റം അനിവാര്യമാണ്. ആ ലക്ഷ്യത്തോടെയാണ് സമരസ്വഭാവമുള്ള ജനരക്ഷായാത്ര ബിജെപി ആരംഭിച്ചത്.

ബിജെപിയോട് ജനങ്ങള്‍ അടുക്കുമ്പോള്‍ തകരുന്നത് സിപിഎമ്മാണ്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ ജനരക്ഷായാത്രയെ കുറിച്ച് കുപ്രചാരണങ്ങള്‍ നടത്തുകയാണ്. ഇതിനിടയിലും എല്ലാ സ്വീകരണകേന്ദ്രങ്ങളിലും പതിനായിരങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങികൊണ്ടാണ് ജനരക്ഷായാത്ര മുന്നോട്ട് നീങ്ങുന്നത്, കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.