അഖില കേസില്‍ ബിഡിജെഎസ് കക്ഷിചേരുമെന്ന് തുഷാര്‍

Sunday 8 October 2017 11:58 pm IST

ചേര്‍ത്തല: അഖില കേസില്‍ സുപ്രീംകോടതിയില്‍ ബിഡിജെഎസ് കക്ഷിചേരുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സംസ്ഥാന കമ്മിറ്റിയോഗത്തിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടും എന്‍ഐഎ അന്വേഷണം വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നട്ടെല്ലില്ലായ്മയാണ്. എന്‍ഡിഎ മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. ബിജെപിയുമായി അഭിപ്രായവ്യത്യാസമില്ല. ബിഡിജെഎസിന് സ്വാധീനം കുറഞ്ഞ മണ്ഡലമാണ് വേങ്ങര. ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ മുഴുവന്‍ വോട്ടുകളും എന്‍ഡിഎക്ക് ലഭിക്കും. ജനരക്ഷായാത്രക്കിടെ കേരളത്തെ കുറിച്ച് ബിജെപി ദേശീയ നേതാക്കള്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ബിഡിജെഎസ് പിരിച്ചുവിടണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ല. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.