ജീവാമൃതവര്‍ഷം സമര്‍പ്പിച്ചു

Monday 9 October 2017 12:18 am IST

മാതാ അമൃതാനന്ദമയീദേവിയുടെ 64-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ജീവാമൃതവര്‍ഷം പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അമൃതാനന്ദമയീദേവി സ്വീകരിക്കുന്നു

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയീമഠത്തിന്റെ ജീവാമൃതവര്‍ഷത്തിനു തുടക്കം കുറിച്ച് കേരളത്തിലേക്കുള്ള ആദ്യ സന്ദര്‍ശനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവിസ്മരണീയമാക്കി.
രാഷ്ട്രപതിയായതിനുശേഷം ദല്‍ഹിക്ക് പുറത്ത് തന്റെ ആദ്യയാത്ര ലഡാക്കിലേക്കായിരുന്നു.

അവിടെ രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കായി പൊരുതുന്ന സൈനികരുടെ ഐതിഹാസിക ജീവിതം കണ്ടു. ഇപ്പോള്‍ ഇങ്ങ് തെക്ക് കേരളത്തിലെത്തി. ആധ്യാ ത്മികതയും ശാസ്ത്രവും സംഗമിക്കുന്ന ഇടമാണിത്. ആദിശങ്കരനും ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയുമൊക്കെ രാഷ്ട്രത്തിന്റെ ഏകതയ്ക്കായി ആത്മീയതയിലൂടെ മുന്നേറിയ നാടാണിതെന്ന് ഹര്‍ഷാരവങ്ങള്‍ക്കിടെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മാതാ അമൃതാനന്ദമയീദേവിയുടെ 64-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മഠത്തിന്റെ മൂന്ന് സേവന പദ്ധതികള്‍ വള്ളിക്കാവിലെ അമൃതപുരിയില്‍, അമ്മയുടെ സാന്നിധ്യത്തില്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എംപി, ആര്‍. രാമചന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതവും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.