ന്യൂദല്‍ഹി: അതിർത്തിയിൽ പ്രതിദിനം അഞ്ച് മുതൽ ആറ് ഭീകരരെ വരെ ഇന്ത്യന്‍ സൈന്യം വകവരുത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യൻ സൈനികർക്ക് നേരെ വെടിനിർത്തൽ കരാർ ലംഘിക്കുന്ന പാക്ക് സൈനികർക്ക് തക്കതായ മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാക്കിസ്ഥാൻ അടക്കമുള്ള അയൽ രാജ്യങ്ങൾ ഭീകരരെ ഇന്ത്യയിലേക്ക് അയക്കുകയാണ്. ഇന്ത്യ എല്ലായ്പ്പോഴും സമാധാനം ആഗ്രഹിക്കുന്നവരാണ്. ഒരിക്കലും പാക്ക് സൈനികർക്ക് നേരെ ആദ്യം വെടിയുതിർക്കരുതെന്ന് ഇന്ത്യൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിക്കുകയാണെങ്കിൽ തീർച്ചയായും ഇന്ത്യൻ സൈന്യം വെറുതെയിരിക്കില്ലെന്നും രാജ്നാഥ് സിങ് അറിയിച്ചു. ദോക് ലാ പ്രശ്നത്തില്‍ ഉടൻ പരിഹാരം കാണുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: