കൊല്ലങ്കോട്: വെള്ളിമല ഹിന്ദുധര്‍മ വിദ്യാപീഠത്തിന്റെ വിദ്യാജോതി ബിരുദദാനവും മതപാഠശാല വിദ്യാര്‍ഥികളുടെ സമ്മേളനവും നടന്നു. സ്വാമി ചൈതന്യാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന് നായര്‍ മുഖ്യാതിഥിയായി. യതീശ്വരി കൃഷ്ണപ്രിയാംബ, കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ എന്‍. കൃഷ്ണമൂര്‍ത്തി, നെട്ടാങ്കോട് ശാരദാശ്രമത്തിലെ മീരാപുരി മാതാ, സ്വാമി സുകുമാരാനന്ദ, ആര്‍എസ്എസ് വിഭാഗ് പ്രചാരക് പ്രശോഭന്, കൊല്ലങ്കോട് ശ്രീഭദ്രകാളീദേവീക്ഷേത്രം പ്രസിഡന്റ് സദാശിവന് നായര്‍, സെക്രട്ടറി മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സമ്മേളനത്തിനു മുന്നോടിയായിയ മതപാഠശാല വിദ്യാര്‍ഥികളുടെ ഘോഷയാത്ര നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: