അപേക്ഷ ക്ഷണിച്ചു

Monday 9 October 2017 1:57 pm IST

തിരുവനന്തപുരം: കേരള ഗവണ്‍മെന്റ് നഴ്‌സസ് ആന്റ് പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു എല്ലാ ഗ്രൂപ്പും സിബിഎസ്ഇ, ഐസിഎസ്ഇ, ടിഎച്ച്എസ്എല്‍സി, വിഎച്ച്എസ്ഇ പരീക്ഷകളില്‍ സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനവും എസ്എസ്എല്‍സിക്ക് ജില്ലാതലത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ ക്ഷേമനിധിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുളളതാണ് കാഷ് അവാര്‍ഡ്. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയ തീയതി മുതല്‍ മൂന്നു മാസത്തിനകം ഇതിനുള്ള അപേക്ഷ നിശ്ചിത ഫാറത്തില്‍ അതതു ജില്ലയിലെ എംസിഎച്ച് ഓഫീസര്‍ വഴിയോ ഡിസ്ട്രിക്ട് നഴ്‌സിംഗ് ഓഫീസര്‍ മുഖേനെയോ നേരിട്ടോ ക്ഷേമനിധി സെക്രട്ടറിക്ക് അയയ്ക്കണം. വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ മുഖേന ഗവണ്‍മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കും ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളിലും ഗവണ്‍മെന്റ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളിലും പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അഡ്മിഷന്‍ കിട്ടി രണ്ട് മാസത്തിനകമോ നവംബര്‍ മുപ്പതിനകമോ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. കോഴ്‌സ് തീരുന്നതുവരെ ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി, നഴ്‌സസ് ക്ഷേമനിധി, ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റിന് എതിര്‍വശം, തിരുവനന്തപുരം1 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.