പെരുമ്പാമ്പിനെ പിടികൂടി

Monday 9 October 2017 1:57 pm IST

ആറ്റിങ്ങല്‍: വീടിന് പരിസരത്ത് കീരിയെ ഭക്ഷിക്കുകയായിരുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ ഗൃഹനാഥന്‍ പിടികൂടി. ആറ്റിങ്ങല്‍ റ്റിബി ജംഗ്ഷനില്‍ വയലാര്‍ രാമവര്‍മ സ്‌ക്വയറിന് സമീപം ഐക്കോണത്ത് വീട്ടിലാണ് ഞായറാഴ്ച രാവിലെ പെരുമ്പാമ്പിനെ കണ്ടത്. പട്ടി തുടര്‍ച്ചയായി കുരയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഗൃഹനാഥന്‍ ബിജു ഇറങ്ങി നോക്കിയപ്പോള്‍ കൂറ്റന്‍ പാമ്പ് മുറ്റത്ത് കിടക്കുന്നതാണ് കണ്ടത്. കീരിയെ പിടികൂടുവാനുള്ള ശ്രമത്തിനിടയിലാണ് പാമ്പ് പട്ടിക്ക് മുന്നില്‍ പെട്ടത്. കീരിയെ പകുതി വിഴുങ്ങിയ നിലയിലായിരുന്നു. ബിജു പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി. പരിസ്ഥി പ്രവര്‍ത്തകനായ ശാസ്തവട്ടം സ്വദേശി സത്യന്‍ എത്തി പാമ്പിനെ ഏറ്റുവാങ്ങി. തലസ്ഥാനത്തെ പാമ്പ് വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് ഇതിനെ മാറ്റുമെന്ന് സത്യന്‍ പറഞ്ഞു. വാമനപുരം നദിയില്‍ നിന്ന് നൂറ് മീറ്ററിനുള്ളിലാണ് പെരുമ്പാമ്പിനെ കണ്ട സ്ഥലം. ശക്തമായ മഴക്കാലത്ത് മലയോര മേഖലകളില്‍ നിന്ന് നദിയിലൂടെ പാമ്പുകള്‍ ഒഴുകിയെത്താറുണ്ട്. ഇത്തരത്തില്‍ എത്തിയതാകും ഇത്രയും വലിയ പെരുമ്പാമ്പെന്നാണ് നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.