നാഗര്‍കോവില്‍: പളുകല്‍ മത്തമ്പാല നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പിലെ കൂട്ടുപ്രതികളായ മൂന്നു പേര് പിടിയിലായി. മത്തമ്പാല സ്വദേശി അജിത്ത് കുമാര്‍, മത്തമ്പാല സൗഭാഗ്യയില്‍ ശേഖരന്‍നായര്‍, പളുകല്‍ നാഗക്കോട് വീട്ടില്‍ രവീന്ദ്രന്‍നായര്‍ എന്നിവരാണ് പിടിയിലായത്. മൂവരും ചൈന്നൈയില്‍ നിന്നു വരുമ്പോള്‍ വടശ്ശേരി ബസ്സ്റ്റാന്റില് വെച്ച് ക്യൂ ബ്രാഞ്ച് പോലീസ് പിടികൂടിയതായാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസുമായി ഉണ്ടാക്കിയ രഹസ്യധാരണയെ തുടര്‍ന്ന് മൂവരും അറസ്റ്റിന് വഴങ്ങിയെന്നാണ് ആക്ഷേപം. മുഖ്യപ്രതി നിര്മലന് തിരുവനന്തപുരം കോടതിയില്‍ കീഴടങ്ങാനുള്ള പദ്ധതിയുടെ മുന്നോടിയായാണ് മുഖ്യബിനാമികളായ ഇവര്‍ തമിഴ്നാട് പോലീസിന് പിടികൊടുത്തതെന്ന് പറയപ്പെടുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: