അമ്മയെ കൈവിടുകയാണോ താരമക്കള്‍

Monday 9 October 2017 3:46 pm IST

സിനിമാ സംഘടനയായ അമ്മ പ്രതിസ്ധിയിലെന്നു റിപ്പോര്‍ട്ടുകള്‍.അമ്മയെക്കൊണ്ട് പ്രശ്‌നങ്ങളല്ലാതെ താരങ്ങള്‍ക്കു പ്രത്യേക നേട്ടങ്ങളൊന്നുമില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കി അമ്മ നിലനില്‍ക്കുന്നതിലും നല്ലത് അമ്മയെ ഇല്ലാതാക്കി പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിലേക്കും മറ്റും നീങ്ങുകയാണോ സംഘടന. നടന്‍ ദിലീപ് അറസ്റ്റിലായതോടെയാണ് അമ്മയുടെ ഗതികേട് കൂടുതലായത്. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതോടെ അമ്മ പ്രശ്‌നം വീണ്ടും ഗുരുതരാവസ്ഥയിലായി. സൂപ്പര്‍ താരം മമ്മൂട്ടിയാണ് അമ്മയുടെ പേരില്‍ ഇപ്പോള്‍ പഴികേള്‍ക്കുന്നത്. പൃഥ്വിരാജിനു വേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ തള്ളിപ്പറഞ്ഞതെന്ന വിധത്തില്‍ ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കൊല്ലം തുളസിയും ഇതു തുറന്നു പറഞ്ഞു. മമ്മൂട്ടിക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന നിലയിലാണ് തുളസി ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചത്. അമ്മയെ പൊളിച്ചടുക്കുന്നതില്‍ ദിലീപ് ഫാന്‍സും കൂടെ ചില താരങ്ങളും ഉണ്ടെന്നാണ് കേള്‍വി. അമ്മ പിളര്‍പ്പിലേക്കെന്നാണ് സൂചനകള്‍. ദിലീപ് ഏതായാലും അമ്മയിലേക്കിനി ഇല്ലെന്നും കേള്‍ക്കുന്നു. അമ്മയില്‍ അംഗമല്ലാത്ത നടന്റെ സിനിമ കോടികള്‍ വാരുന്നുവെന്നാണ് ഫാന്‍സുകാര്‍ അമ്മയെ്‌ക്കെതിരെ തൊടുത്തു വിടുന്ന ആയുധങ്ങള്‍. അമ്മയെക്കൊണ്ട് ആര്‍ക്കും ഗുണമില്ല. ചില സൂപ്പര്‍ താരങ്ങള്‍ക്കു ആളാകാന്‍ മാത്രമോ അമ്മ എന്നചോദ്യം നേരത്തെ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.