പുനലൂര്‍: ഇടമണ്‍ പാതയില്‍ ഇന്ന് പരീക്ഷണ ഓട്ടം നടത്തും. ഇതിനായി ചെങ്കോട്ടയില്‍ നിന്ന് എഞ്ചിന് എത്തും. ഉച്ചയോടെ എത്തുന്ന എഞ്ചിന് ഭഗവതിപുരം, ആര്യങ്കാവ്, തെന്മല, ഒറ്റക്കല്‍ വഴി ഇടമണില്‍ എത്തിച്ചേരും. മീറ്റര്‍ തീവണ്ടി സര്‍വീസ് നിര്‍ത്തിയ ശേഷം ഇടമണ്‍-ആര്യങ്കാവ് പാതയില്‍ തീവണ്ടി ഓടിയിട്ടില്ല’ ഇപ്പോള്‍ കൊല്ലത്ത് നിന്നു ഇടമണ്‍ വരെയും ചെങ്കോട്ടയില്‍ നിന്നും ഭഗവതിപുരത്തേക്കും മാത്രമാണ് സര്‍വീസ് നടത്തുന്നത്. ജോലികള്‍ ഭാഗികമായി പൂര്‍ത്തിയായെങ്കിലും ഭഗവതിപുരത്തു നിന്നും ആദ്യമായി ആണ് ആര്യങ്കാവിലേക്ക് സര്‍വ്വീസ് നടത്തുന്നത്. പുതുക്കിയ പാതയിലെ പതിമൂന്ന് കണ്ണാറപ്പാലം, തെന്മല തുരങ്കപ്പാത എന്നിവിടങ്ങളിലൂടെ സിസംബറില്‍ സര്‍വീസ് നടത്താനുള്ള നിലയില്‍ മെറ്റല്‍ പാക്കിങ് ജോലികള്‍ അവസാന ഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: