നിരാഹാരത്തിനൊരുങ്ങി ബിഎംഎസ് പ്രവര്‍ത്തകര്‍

Monday 9 October 2017 3:19 pm IST

പത്തനാപുരം: അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന പത്തനാപുരം ജോണ്‍സണ്‍ ഗ്യാസ് ഏജന്‍സിക്കെതിരെ ബിഎംഎസ് തൊഴിലാളികള്‍ നടത്തിവരുന്ന സമരം ഒരു മാസം പിന്നിട്ടു. സമരത്തിന് പരിഹാരം കാണാന്‍ മാനേജ്‌മെന്റ് ഇനിയും തയ്യാറായിട്ടില്ല . ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ പോലും പങ്കെടുക്കാതെ ധാര്‍ഷ്ട്യ നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചു വരുന്നത് . തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഗ്യാസ് ഏജന്‍സിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് പകരം ഏഴായിരത്തോളം വരുന്ന ഉപഭോക്താക്കളെയും മാനേജ്‌മെന്റ് ദുരിതത്തിലാക്കിയിരിക്കുകയാണ്. ശമ്പളവും ബോണസും ലഭിക്കാത്തതിനെത്തുടര്‍ന്നും അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിച്ചതിലും പ്രതിഷേധിച്ച് പതിനേഴ് തൊഴിലാളികളാണ് സമരം നടത്തി വരുന്നത് . മാനേജ്‌മെന്റിന്റ് നടപടിയെ തുടര്‍ന്ന് മേഖലയില്‍ പാചകവാതകവിതരണം ഏറെ ദുരിതത്തിലാണ്. ബോധപൂര്‍വ്വം ഉപഭോക്താക്കളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും ആക്ഷേപമുണ്ട്. ഗ്യാസ് ഏജന്‍സി അധികൃതരുടെ നടപടിക്കെതിരെ വരും ദിവസങ്ങളില്‍ നിരാഹാരം കിടക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ബിഎംഎസ് നേതൃത്വത്തില്‍ പത്തനാപുരത്ത് പ്രതിഷേധ പ്രകടനവും നടന്നു. പഞ്ചായത്ത് പടിക്കല്‍ നിന്നുമാരംഭിച്ച പ്രകടനം മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. ബിഎംഎസ് മേഖല പ്രസിഡന്റ് കവലയില്‍ മോഹനന്‍, മേഖലാ സെക്രട്ടറി സി.സതീഷ് കുമാര്‍, ഭാരവാഹികളായ അബ്ദുള്‍ റസാഖ്, സത്യന്‍, വാസുദേവന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി ക്യാന്‍സര്‍രോഗികള്‍ക്ക്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.