നവാസ് ഷെരീഫിന്റെ മകള്‍ക്കും മരുമകനും ജാമ്യം

Monday 9 October 2017 4:13 pm IST

ഇസ്ലാമാബാദ്: പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ പാക്കിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ക്കും മരുമകനും രാജ്യത്തെ അഴിമതി വിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്, അവരുടെ ഭര്‍ത്താവും മുന്‍ ആര്‍മി ക്യാപ്റ്റനുമായ മുഹമ്മദ് സഫ്ദര്‍ എന്നിവരാണ് കോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നും പാകിസ്ഥാനിലെത്തിയത്. ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതിനാല്‍ സഫ്ദര്‍ അറസ്റ്റിലായി. പിന്നീടാണ് കോടതി ജാമ്യം അനുവദിച്ചത്. നവാസ് ഷെരീഫിന്റെ ഭാര്യ കുല്‍സും നവാസ് ലണ്ടനില്‍ ചികിത്സയില്‍ കഴിയുകയാണ്. അവര്‍ക്കൊപ്പം ലണ്ടനിലുള്ള ഷെരീഫിന്റെ രണ്ട് ആണ്‍മക്കള്‍ കോടതിയില്‍ ഹാജരായില്ല. മറിയത്തിനും സഫ്ദറിനും ജാമ്യം അനുവദിച്ച കോടതി കേസിന്റെ വിചാരണ ഒക്ടോബര്‍ 13 ലേക്ക് മാറ്റിവച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.