റേഷന്‍കാര്‍ഡ് വിതരണം

Monday 9 October 2017 7:28 pm IST

കാസര്‍കോട്: മഞ്ചേശ്വരം താലൂക്കിലെ പുതുക്കിയ റേഷന്‍കാര്‍ഡുകളുടെ വിതരണം ഇന്ന് മുതല്‍ 14 വരെ അതാതു സ്ഥലങ്ങളില്‍ നടത്തും. റേഷന്‍കടകളുടെ പഴയ നമ്പര്‍ ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്. ഇന്ന് 9(11), 10(10) ബിലാല്‍ മസ്ജിദ് ഹാള്‍ മേലങ്കടി വാമഞ്ചൂര്‍, 13 (155) കെദംപാടി റേഷന്‍കട. 10 ന് 05(07) ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, 07 (09), 08 (08) പി ഡബ്ല്യുഡി ഹാള്‍ മഞ്ചേശ്വരം, 11 (162) വാവച്ചൂര്‍ ജി എല്‍ പി എസ് ഹൊസങ്കടി, 11 ന് 19 (12) മജ്ബായില്‍ റേഷന്‍കട, 20 (135) കടമ്പാര്‍ റേഷന്‍കട, 21(03) കാളിയൂര്‍ ചര്‍ച്ച് ഹാള്‍, 18 (185) ബാക്രവായാല്‍ എ യു പി എസ്. 12 ന് 16(05), 22 (136) ദൈഗോളി ശ്രീകൃഷ്ണ ധ്യാനമന്ദിരം, 14(27), 15 (154) കളിയൂര്‍ ചര്‍ച്ച് ഹാള്‍. 13 ന് 55(18) ജോടക്കല്‍ റേഷന്‍ കട, 58 (21) മുളിഗദെ റേഷന്‍ ഷോപ്, 24(14) മീഞ്ച പഞ്ചായത്ത് മാര്‍ക്കറ്റ് ഹാള്‍. 14 ന് 27 (124) ഉപ്പള ഗേറ്റ് റേഷന്‍ കട, 29(25) ചെറുഗേളി റേഷന്‍ കട, 33 (120) അയല മൈതാനം റേഷന്‍ കട, 34 (117) നയാബസാര്‍ റേഷന്‍കട എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു മണി വരെ റേഷന്‍കാര്‍ഡ് വിതരണം ചെയ്യും. മുന്‍ഗണന, എ എ വൈ കാര്‍ഡുകള്‍ക്കു 50 രൂപയും മുന്‍ഗണനേതര കാര്‍ഡുകള്‍ക്കു 100 രൂപയുമാണ് വില.റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ആരെങ്കിലും പഴയ റേഷന്‍ കാര്‍ഡ്, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരായി കാര്‍ഡ് കൈപ്പറ്റണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.