കൃഷി ഓഫീസര്‍ നിയമനം

Monday 9 October 2017 7:28 pm IST

കാസര്‍കോട്: ഒഴിവുള്ള കൃഷിഭവനുകളില്‍ കൃഷി ഓഫീസര്‍മാരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബി.എസ്.സി (അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍) ബിരുദമുള്ളവരായിരിക്കണം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റീജയണിലെ പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കൂടിക്കാഴ്ച. വേതനം പ്രതിമാസം 39,500 രൂപ. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ്, പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റിലെ രജിസ്ട്രഷന്‍ കാര്‍ഡ് എന്നിവ സഹിതം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ 19,20,21 തീയതികളില്‍ രാവിലെ 10 മണി മുതല്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.