കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയന് ലീഡേഴ്സ് മീറ്റ് കുമരകം ചീപ്പുങ്കല്‍ ഒതളത്തുംമൂട്ടില്‍ റിസോര്‍ട്ടില്‍ നടന്നു. ജില്ലയിലെ 32 യൂണിറ്റ് വൈഎംസിഎകളില്നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘടനം ചെയ്തു. സബ് റീജിയന് ചെയര്മാന് പി.വി. ചെറിയാന് അദ്ധ്യക്ഷനായി. ദേശീയ നിര്‍വാഹകസമിതിയംഗം പ്രൊഫ. രാജന് ജോര്‍ജ് പണിക്കര്‍, ചെറിയാന് വര്‍ഗീസ്, മീഡിയ കമ്യൂണിക്കേഷന്‍ സംസ്ഥാന ചെയര്മാന് നവീന്‍ മാണി ടി.എം., ദേശീയ യൂത്ത് ഫോറം കണ്‍വീനര്‍ അരുണ്‍ മര്‍ക്കോസ്, സബ് റീജിയന് ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, രഞ്ജു കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: