അഖില ഭാരത രാമായണ സത്രത്തിന് ഇന്ന് തുടക്കം

Monday 9 October 2017 8:41 pm IST

കിടങ്ങൂര്‍: ഏഴാമത് അഖില ഭാരത രാമായണ സത്രത്തിന് ഇന്ന് തുടക്കമാകും. കിടങ്ങൂര്‍ ചെമ്പിളാവ് വട്ടംപറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് സത്രം നടക്കുന്നത്. ഇന്ന് രാവിലെ 10 ന് സത്ര സമാരംഭ സഭ കെ.ജി.ജയന്‍ ഉദ്ഘാടനം ചെയ്യും. സത്ര സഭ ഏര്‍പ്പെടുത്തിയ മാനവരത്‌ന പുരസ്‌കാരം ഡോ:ടി.കെ.ജയകുമാറിന് ഒ.രാജഗോപാല്‍ എംഎല്‍എ നല്‍കും. സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷനാകും .എല്ലാവീടുകളിലും രാമായണം പദ്ധതി മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിക്കും.അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും.റ്റി.വി.നാരായണ ശര്‍മ്മ,സി.പി.ചന്ദ്രന്‍ നായര്‍,അഡ്വ:കെ.എം.സന്തോഷ്‌കുമാര്‍,വി.നടരാജന്‍,കെ.കെ.സന്തോഷ്‌കുമാര്‍,ശശികുമാര്‍ കാളികാവ്,പി.കെ.അനീഷ്,എന്നിവര്‍ പ്രസംഗിക്കും. .വൈകിട്ട് 4 ന് പി.എന്‍.ഗോപാലകൃഷ്ണന്‍ പ്രഭാഷണം. 5.30 ന് സോപാന സംഗീതം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.