മക്കനാല്‍ പാലം അപകടാവസ്ഥയില്‍

Monday 9 October 2017 8:42 pm IST

പൊന്‍കുന്നം: എലിക്കുളം, പള്ളിക്കത്തോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇളമ്പള്ളി മക്കനാല്‍ പാലം ശോച്യാവസ്ഥയില്‍. കൂരാലി-പള്ളിക്കത്തോട് ഒറവയ്ക്കല്‍ റോഡില്‍ മക്കനാല്‍ത്തോടിന്റെ പാലമാണ് അപകടാവസ്ഥയിലായത്. പൊന്‍കുന്നത്തു നിന്ന് പള്ളിക്കത്തോട് വഴി കോട്ടയത്തിന് നിരവധി ബസുകള്‍ ഓടുന്ന പ്രധാനപാതയിലെ പാലമാണ് കാലങ്ങളായി നന്നാക്കാത്തത്. കൈവരികള്‍ തകര്‍ന്ന നിലയിലാണിപ്പോള്‍. കല്‍ക്കെട്ടുകളുടെ ബലക്ഷയം മൂലം ഇടിഞ്ഞിരുന്നിട്ടുമുണ്ട്. പാലത്തിന്റെ ഭാഗത്ത് ടാറിംഗ് തകര്‍ന്ന് റോഡും ശോച്യാവസ്ഥയിലാണ്. നിരവധി തവണ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്ന് ബിജെപി പള്ളിക്കത്തോട് അഞ്ചാം വാര്‍ഡ് കമ്മറ്റി ആരോപിച്ചു. ജനകീയ സമരത്തിലൂടെ പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് പഞ്ചായത്തംഗം തങ്കമ്മ പഴയാത്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.