മുണ്ടക്കയം: മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ ആദ്യമായി ജിഡി ചാര്‍ജ് ഇനി സീനിയര്‍ വനിത സിവില്‍ പൊലീസ് ഓഫീസര്‍ക്ക്. മുണ്ടക്കയം സ്വദേശി കാഞ്ഞിരത്തുമൂട്ടില് ജോഷിയുടെ ഭാര്യ സാനി എലിസബത്ത് പോള്‍ ആണ് ജനറല്‍ ഡയറി ചാര്‍ജ് സ്ഥാനം ഏറ്റെടുത്തത്. പൊലീസ് സ്റ്റേഷനുകളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജിഡി ചാര്‍ജ് വനിതാ പൊലീസ് ഓഫീസര്‍ക്ക് നല്‍കിയത്. പൊലീസ് സ്റ്റേഷനിലെ പ്രധാന രജിസ്റ്ററുകളില്‍ ഒന്നാണ് ജനറല്‍ ഡയറി. സ്റ്റേഷനിലെ ദൈനംദിന കാര്യങ്ങള്‍ അവ നടക്കുന്ന സമയം ഉള്‍പ്പെടെ രേഖപ്പെടുത്തി വയ്ക്കുക എന്നതാണ് ജോലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: