മില്‍ മുതലാളിമാരുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു: സി.ആര്‍.നീലകണ്ഠന്‍

Monday 9 October 2017 8:44 pm IST

കോട്ടയം: സര്‍ക്കാര്‍ ഉറപ്പ് വിശ്വസിച്ച് നഷ്ടം സഹിച്ചും നെല്‍കൃഷി ചെയ്യുന്ന കര്‍ഷകരെ വഞ്ചിച്ച് മില്ലുടമകളുമായി ഒത്തുകളിക്കുകയാണെന്ന് എഏപി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു. നെല്ല് കൊയ്ത് കഴിഞ്ഞതിനു ശേഷം മാത്രം മില്ലുടമകളുമായി ചര്‍ച്ചയെന്ന നാടകം നടത്തുന്നതു തന്നെ വഞ്ചനയുടെ ഉദാഹരണമാണ്. 100 കിലോ നെല്ല് കുത്തി അരിയാക്കുമ്പോള്‍ 68 കിലോ അരി ലഭിക്കും എന്ന സര്‍ക്കാര്‍ കണക്ക് അംഗീകരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകാതിരുന്നതാണ് തീരുമാനം നീളാന്‍ കാരണം എന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.