കോംഗോയിലും ഇന്ത്യന്‍ സൈനികരുടെ മുന്നേറ്റം

Monday 9 October 2017 9:41 pm IST

ന്യൂദല്‍ഹി: കോംഗോയില്‍ വിന്യസിച്ച യുഎന്‍ സേനയിലെ ഇന്ത്യന്‍ സൈനികര്‍ വിമത സൈന്യത്തിന്റെ നീക്കം പൊളിച്ചു. ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ കോംഗോയില്‍ വിമതരെ ഒതുക്കുക, യുദ്ധം അവസാനിപ്പിക്കുക ജനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് യുഎന്‍ സൈന്യത്തെ നിയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനികരെയും ഇതിലേക്ക് നിയോഗിച്ചിട്ടുണ്ട്. പ്രധാന നഗരമായ കീവുവില്‍ നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗോമയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റ് കോംഗോയിലെ വിമത സേന ആക്രമിക്കുകയായിരുന്നു. സൈന്യം ശക്തമായി തരിച്ചടിച്ചു. രണ്ട് വിമത സൈനികരെ കൊന്നു. രണ്ടു വിമത സൈനികര്‍ക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് ചെറിയ പരിക്കുകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.