അനുസ്മരണ സമ്മേളനം നടത്തി.

Monday 9 October 2017 9:29 pm IST

    കളമശേരി: ബിജെപി മുന്‍ നിയോജക മണ്ഡലം പ്രസിഡന്റും, പൊതുപ്രവര്‍ത്തന രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന പരമേശ്വരന്‍പിള്ളയുടെ ഒന്‍പതാം അനുസ്മരണ സമ്മേളനം കടുങ്ങല്ലൂര്‍ സൊസൈറ്റി ഹാളില്‍ നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയതു. കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് എം എം ഉല്ലാസ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെപി മദ്ധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍പി ശങ്കരന്‍കുട്ടി, ബിജെപി മദ്ധ്യമേഖല വൈസ് പ്രസിഡന്റ് എം കെ സദാശിവന്‍, ജില്ലാ വൈസ് പ്രസിഡന്റ് എന്‍ എം വിജയന്‍ ,ജില്ലാ സെക്രട്ടറി കെ എസ് ഉദയകുമാര്‍, രുഗ്മിണി സ്മൃതി ട്രസ്റ്റ് സെക്രട്ടറി ശ്രീകല ജയകൃഷ്ണന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ആര്‍ സജികമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ സുനില്‍ കുമാര്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് സി ആര്‍ ബാബു കൃതജ്ഞതയും അര്‍പ്പിച്ചു.                

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.