കൊച്ചി ഇനി വിശപ്പില്ലാ നഗരം

Monday 9 October 2017 9:49 pm IST

  കൊച്ചി: കൊച്ചി നഗരത്തില്‍ ഇനി വിശക്കുന്നവര്‍ ഉണ്ടാകില്ല. അഞ്ച് വര്‍ഷമായി വിശക്കുന്നവര്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന ഫൗണ്ടേഷന്‍ ഫോര്‍ അന്നം ചാരിറ്റി ഈസ് (ഫെയ്സ്)24 മണിക്കൂറും ഇനി സൗജന്യമായി ഭക്ഷണം നല്‍കും. വിശന്ന് വലയുന്നവര്‍ ഫെയ്‌സിന്റെ അയ്യപ്പന്‍്കാവിലെ ഓഫീസിലെത്തി മണി അടിച്ചാല്‍ ഏത് സമയത്തും ഭക്ഷണം ലഭിക്കും. കൊച്ചിയിലെ തെരുവോരങ്ങളില്‍ ആരും ഭക്ഷണം ലഭിക്കാതെ അലയരുത് എന്നാണ് ഫെയ്സിന്റെ ലക്ഷ്യം. 24 മണിക്കൂറും ഭക്ഷണം നല്‍കുന്ന പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാനാണ് ഫെയ്സ് ലക്ഷ്യമിടുന്നതെന്ന ഫെയ്സ് പ്രസിഡന്റ് ടി.ആര്‍. ദേവന്‍, ഓഡിറ്റര്‍ ടി. വിനയ്കുമാര്‍, സെക്രട്ടറി സാലിഷ് അരവിന്ദാക്ഷന്‍, ജോയിന്റ് സെക്രട്ടറി റോണി ദേവസ്യ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെയ്സ് അക്ഷയപാത്രം എന്നാണ് പദ്ധതിയുടെ പേര്. ഇന്ന് രാവിലെ 10ന് രക്ഷാധികാരി പ്രൊഫ. എം കെ സാനു അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപമുള്ള ഫെയ്സ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യുവതലമുറയ്ക്കും പൊതുസമൂഹത്തിനും അറിവ് പകരുന്നതിനായി ആരംഭിച്ച മുഖം മാസികയുടെ പ്രകാശനം പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ മുഖ്യാതിഥിയാകും. ഫെയ്സ് പ്രസിഡന്റ് ടി.ആര്‍. ദേവന്‍ അദ്ധ്യക്ഷത വഹിക്കും.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.