തലശ്ശേരി: എരഞ്ഞോളി മാലാലിലെ സിപിഎം ഓഫീസില്‍ ബോംബ് സ്ഫോടനം. പരിക്കേറ്റ പ്രവര്‍ത്തകരെ ചികിത്സക്കായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയാണ് സ്ഫോടനം . എരഞ്ഞോളി മലാല്‍ മഠപ്പുരക്കടുത്ത് പുതിയാണ്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസായും അഴീക്കോടന്‍ സ്മാരക വായനശാലയായും പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ സ്മാരക മന്ദിരത്തിനകത്താണ് സ്ഫോടനം നടന്നത്.
മന്ദിരത്തില്‍ സൂക്ഷിച്ച ബോംബ് പൊട്ടിയതോടെ സ്ഥലത്ത് ഓടിയെത്തിയ പ്രവര്‍ത്തകര്‍ പരിസരം വളയുകയും മറ്റാരെയും സ്ഫോടന സ്ഥലത്തേക്കോ ഓഫീസിലേക്കോ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതിന് ശേഷം പൊട്ടാതെ അവശേഷിച്ച ബോംബുകള്‍ എടുത്തുമാറ്റുന്നതിനിടെ വീണ്ടും സ്ഫോടനമുണ്ടായി.
വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും പരിശോധന നടത്താന്‍ അനുവദിച്ചില്ല. സിപിഎമ്മന്റെ ശക്തികേന്ദ്രമാണ് പുതിയാണ്ടികാവ് പരിസരം. മാധ്യമങ്ങളും ആ ഭാഗത്തേക്ക് പോകാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: