വൈദ്യുതി ഭവനിലേക്ക് ബിജെപി മാര്‍ച്ച്

Monday 9 October 2017 10:20 pm IST

കോഴിക്കോട്: ജനരക്ഷായാത്ര കോഴിക്കോട് നഗരത്തില്‍ എത്തിയപ്പോള്‍ തെരുവു വിളക്കുകള്‍ അണച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി ഭവനിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം അലി അക്ബര്‍, കെ. മനോഹരന്‍, ബി.കെ. പ്രേമന്‍, പി. പീതാംബരന്‍, പി. ജിജേന്ദ്രന്‍, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത്കുമാര്‍, ജിഷ ഗിരീഷ്, നവ്യഹരിദാസ്, മണ്ഡലം പ്രസിഡന്റ് വി. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാമെന്ന് ചീഫ് എഞ്ചിനീയര്‍ ഉറപ്പു നല്‍കിയതായി ജില്ലാപ്രഡിഡന്റ് അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.