സിനിമാ മേഖല ശുദ്ധീകരിക്കാന്‍ നിയമം വരുന്നു

Monday 9 October 2017 10:51 pm IST

തിരുവനന്തപുരം: സിനിമാമേഖലയിലെ ദുഷ് പ്രവണതകള്‍ തടയാന്‍ സമഗ്ര നിയമം കൊണ്ടുവരുമെന്ന് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിനിമാ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമനിര്‍മാണം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ നിയമം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. നാലും അഞ്ചും കോടി മുടക്കി നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് തിയേറ്റര്‍ കിട്ടാത്ത അവസ്ഥയുണ്ട്. തിയേറ്റര്‍ കിട്ടിയാല്‍ത്തന്നെ രണ്ടോ മൂന്നോ ദിവസത്തിനകം പുതിയ പടം വരുമ്പോള്‍ മാറ്റേണ്ടിവരും. പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനും റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.