എലിപ്പനി: മരിച്ചത് 91 പേര്‍

Monday 9 October 2017 11:25 pm IST

കൊച്ചി: ഒമ്പത് ദിവസത്തിനിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് പത്തു പേര്‍ മരിച്ചു. എട്ടു മാസത്തിനിടെ 91 പേരാണ് മരിച്ചത്. 2,898 പേര്‍ക്ക് എലിപ്പനി ബാധിച്ചെന്നും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒന്‍പത് ദിവസത്തിനുള്ളില്‍ 147 പേര്‍ക്കാണ് പനി ബാധിച്ചത്. സപ്തംബറില്‍ 206 പേരില്‍ പനി കണ്ടെത്തിയിരുന്നു. ഒക്‌ടോബറിലെ ആദ്യ മൂന്ന് ദിവസം 26 പേരില്‍ എലിപ്പനി കണ്ടെത്തി. ഒരാള്‍ മരിച്ചു. അടുത്ത ദിവസം 27 പേര്‍ക്ക് കൂടി പനി സ്ഥിരീകരിച്ചു. മരണസഖ്യ ഏഴായി. അഞ്ചിന് 27 പേരിലും, ആറിന് 21 പേരിലും രോഗം സ്ഥിരീകരിച്ചു. ആറിന് ഒരാള്‍ മരിച്ചു. ഏഴിന് 13 പേരില്‍ക്കൂടി രോഗം കണ്ടെത്തി. അന്ന് രണ്ട് പേര്‍ കൂടി മരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുമായി 33 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് എലിപ്പനി കൂടുതല്‍. ഈ മാസം മാത്രം കോഴിക്കോട്ട് 50 പേര്‍ക്ക് പനി ബാധിച്ചു. മലപ്പുറത്ത് 17, എറണാകുളത്ത് 11, തിരുവനന്തപുരത്ത് 10 പേരിലും എലിപ്പനി കണ്ടെത്തി. ഹെപ്പറ്റൈറ്റിസ്-എ മഞ്ഞപ്പിത്തം 87 പേരിലാണ് കണ്ടെത്തിയത്. 9,686 പേര്‍ വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. പ്രതിദിനം ആയിരത്തിലധികം പേരാണ് വയറിളക്കവും ഛര്‍ദ്ദിയുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. ഇത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു മാത്രമുള്ള കണക്കുകളാണ്. സ്വകാര്യ ആശുപത്രികളിലെ വിവരങ്ങള്‍ കൂടി ലഭ്യമായാല്‍ സംഖ്യ രണ്ടിരട്ടിയാകുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.