തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര കടന്നുപോയ കോഴിക്കോട്, മലപ്പുറം മേഖലകളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ച് യാത്ര അട്ടിമറിക്കാനുള്ള ഗുഢശ്രമത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ വായ്മൂടിക്കെട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി. വൈദ്യുതി മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് വഴുതയ്ക്കാട് വച്ച് പോലീസ് തടഞ്ഞു.
സിപിഎം ഇസ്ലാംമത പ്രീണനമാണ് നടത്തുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍ പറഞ്ഞു. ആദ്യമായാണ് ഒരു രാഷ്ട്രീയയാത്ര ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, നഗരസഭാ കക്ഷി നേതാവ് ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ തിരുമല അനില്‍, കരമന ജയന്, ആശാനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: