കേന്ദ്രത്തിന്‍റെ ചുവട് പിടിച്ച് ഗുജറാത്തും ഇന്ധന നികുതി കുറച്ചു

Tuesday 10 October 2017 12:59 pm IST

ഗാന്ധിനഗര്‍: ഇന്ധന വിലയില്‍ ചുമത്തുന്ന മൂല്യവര്‍ധന നികുതി (വാറ്റ്) ഗുജറാത്ത് സര്‍ക്കാര്‍ കുറച്ചു. ഇന്ധനത്തിനുള്ള സംസ്ഥാന നികുതിയില്‍ നാലു ശതമാനമാണ് കുറവ് വരുത്തിയതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് ലീറ്ററിന് 2.93 ഡീസലിന് 2.72 രൂപയും കുറയും. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പുതിയ വില പ്രാബല്യത്തില്‍ വരും. ഈ മാസമാദ്യം ഇന്ധന വിലയുടെ എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പെട്രോളിനും ഡീസലിനുമുള്ള നികുതി അഞ്ചു ശതമാനം കുറയ്ക്കണമെന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര നിര്‍ദേശം പാലിച്ച് വാറ്റ് കുറച്ച ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്ത് പോലുള്ള സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കുമ്പോഴാണ് ഇതിന് സാധിക്കില്ലെന്ന നിലപാടുമായി കേരള സര്‍ക്കാര്‍ കടുംപിടുത്തം പിടിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.