ന്യൂദല്‍ഹി : അയോദ്ധ്യയിലെ സരയൂ തീരത്ത് ശ്രീരാമ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. സര്‍ക്കാരിന്റെ നവ്യ അയോധ്യ പദ്ധതിയുടെ ഭാഗമായാണ് പ്രതിമ നിര്‍മിക്കുന്നത്. ഇതുകൂടാതെ തീരത്ത് ശ്രീരാമ കഥാ ഗാലറി നിര്‍മാണത്തിനും, ഓഡിറ്റോറിയം നിര്‍മാണത്തിനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അംഗീകാരം നേടിയ ശേഷം നിര്‍മ്മാണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.അയോദ്ധ്യ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 195.96 കോടി രൂപയുടെ പദ്ധതിയില്‍ 133.70 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ രാം നായിക്കിന് മുന്നില്‍ സമര്‍പ്പിച്ചതായി രാജ് ഭവന് ഇറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
100 മീറ്ററാണ് പ്രതിമയുടെ ഉയരമെന്ന് സര്‍ക്കാരിന്റെ സ്ലൈഡ് ഷോ ദൃശ്യങ്ങള്‍ വഴി വ്യക്തമാകുന്നുണ്ടെങ്കിലും ഇക്കാര്യം ഉറപ്പു വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: