ജിഹാദി പ്രവര്‍ത്തനം ; കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുത്ത് കുമ്മനം

Tuesday 10 October 2017 11:02 am IST

കോഴിക്കോട്: കേരളത്തിൽ ജിഹാദി പ്രവർത്തനങ്ങൾ നടക്കുന്നവെന്ന ആരോപണത്തിൽ തെളിവ് ഹാജരാക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ ഈ വിഷയം നിയമസഭയിൽ ചർച്ച ചെയ്തിട്ടുണ്ട്. നിയമസഭാരേഖകളും തെളിവാണെന്നും കുമ്മനം പറഞ്ഞു. ജനരക്ഷായാത്രയിലൂടെ ബിജെപി കേരളത്തെ കലാപ ഭൂമി ആക്കാനാണു ശ്രമിക്കുന്നതെന്നു കോടിയേരി തിങ്കളാഴ്ച ആരോപിച്ചിരുന്നു. ആർഎസ്എസുകാർ ഇപ്പോൾ സമാധാനത്തിന്റെ മാലാഖമാരാകാൻ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.