പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നു

Tuesday 10 October 2017 2:25 pm IST

തിരുവനന്തപുരം: ജനരക്ഷായാത്രയുടെ പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുന്നു. പ്രധാന കവലകളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കുത്തിക്കീറിയ നിലയിലാണ്. കുന്നത്തുകാല്‍, വഴിമുക്ക്, കൈതമുക്ക്, ഉപ്പിടാമൂട് പാലം തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് അധികവും നശിപ്പിച്ചത്. ചില പ്രദേശങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ നശിപ്പിക്കുന്നതിന് നേതൃത്വം നല്കിയപ്പോള്‍ മറ്റുചിലയിടത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് ബോര്‍ഡുകള്‍ കുത്തിക്കീറിയത്. ജാഥ തലസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ജില്ലയില്‍ അക്രമംനടത്തി ഭീകരാന്തരീക്ഷം ഉണ്ടാക്കുന്നതിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി ജില്ലാ നേതാക്കള്‍ ആരോപിച്ചു. ജനരക്ഷായാത്രയ്ക്ക് ലഭിച്ച വമ്പിച്ച ജനപിന്തുണ സിപിഎമ്മിനെ അക്ഷരാര്‍ഥത്തില്‍ വിറളിപിടിപ്പിച്ചിരിക്കുകയാണ്. പോലീസില്‍ പരാതി നല്കിയെങ്കിലും വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല. ജാഥയ്ക്ക് നേരെ കരുതികൂട്ടി അക്രമം നടത്താനുള്ള നീക്കമാണ് ബോര്‍ഡുകള്‍ നശിപ്പിക്കുന്നതിന് പിന്നിലെന്നും അക്രമികളെ ഉടനടി അറസ്റ്റുചെയ്യണമെന്നും ബിജെപി തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.