നെയ്യാറ്റിന്‍കര: ആനാവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനു നേരെ ആക്രമണം. സ്കൂള്‍ ബസും ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. രാവിലെ സ്കൂള്‍ബസ് എടുക്കാന്‍ എത്തിയ ഡ്രൈവര്‍ ആണ് ആക്രമണം ആദ്യം അറിയുന്നത്. ബസുകളുടെ ഗ്ലാസ്സുകള്‍ തകര്‍ത്ത അക്രമികള്‍ ടയറുകള്‍ കുത്തിക്കീറി. കുട്ടികളുടെ കൃഷിയിടങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചിരുന്നു. സ്കൂളിലെ മെയിന്‍സ്വിച്ച് അടിച്ചുതകര്‍ത്ത ശേഷമാണ് അക്രമികള്‍ അഴിഞ്ഞാടിയത്. ഡ്രൈവര്‍ സ്കൂള്‍ അധികൃതരെ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുറെനാളുകളായി രാഷ്ട്രീയസംഘര്‍ഷം നടക്കുന്ന ആനാവൂരില്‍ ഇപ്പോള്‍ സ്ഥിതിശാന്തമാണെന്നും രാഷ്ട്രീയ വൈരാഗ്യങ്ങളല്ല ഇതിനു പിന്നിലെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു. നെയ്യാറ്റിന്‍കര സിഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: