തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം നയിക്കുന്ന ജനരക്ഷായാത്രയുടെ ഭാഗമായി ബിജെപി വെള്ളനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളനാട് എന്‍എസ്എസ് ഹാളില്‍ പ്രവര്‍ത്തക കണ്വെന്ഷന് നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്വെന്ഷന് നടത്തി. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്വെന്ഷന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് നെടുമാനൂര്‍ അനി അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, നിയോജകമണ്ഡലം ജന. സെക്രട്ടറി എം.വി. രഞ്ജിത്ത്, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീകല, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ്, വാളിയറ അജി, പഞ്ചായത്ത് കമ്മറ്റി ജന. സെക്രട്ടറി എസ്. മനോജ്, പഞ്ചായത്ത് മെമ്പര്‍ ദീപകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: