ടെക്‌നോപാര്‍ക്ക് സുരക്ഷ ഇനി എസ്‌ഐഎസ്എഫിന്

Tuesday 10 October 2017 2:34 pm IST

കഴക്കൂട്ടം: ടെക്‌നോപാര്‍ക്കിന്റെ സുരക്ഷാച്ചുമതല സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിഫോഴ്‌സിന്. പാര്‍ക്കിന് അതീവ സുരക്ഷ ആവശ്യമുള്ളതിനാല്‍ പാര്‍ക്ക് അധികൃതര്‍ സര്‍ക്കാരിനോട് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. നേരത്തെയുണ്ടായിരുന്ന സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് പുറമെയാണ് ആഭ്യന്തരവകുപ്പിന് കീഴിലുള്ള ഫോഴ്‌സിനെ ചുമതപ്പെടുത്തിയിട്ടുള്ളത്. ടെക്‌നോപാര്‍ക്കിന്റെ പ്രധാനകവാടത്തിലും പിന്നിലുള്ള ഗേറ്റിലുമടക്കം മൂന്നിടിത്താണ് എസ്‌ഐഎസ്എഫിന്റെ തോക്കുധാരികളായ സായുധപോലീസ് നിലയുറപ്പിക്കുക. ഇതോടെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അരലക്ഷത്തിലധികം ജീവനക്കാര്‍ പണിയെടുക്കുന്ന ടെക്‌നോപാര്‍ക്ക് അതീവസുരക്ഷയിലാകും. നേരത്തെ കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലാണ് ഇത് നടപ്പിലാക്കിയത്. മുമ്പ് കേന്ദ്രസ്ഥാപനങ്ങളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും സെക്യൂരിറ്റി ചുമതല വഹിച്ചിരുന്നത് സിഐഎസ്എഫ് ആയിരുന്നു. നിലവിലുള്ള സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ തത്കാലം പാര്‍ക്കിനുള്ളില്‍ മാത്രം വിന്യസിപ്പിക്കും. തുടക്കത്തില്‍ 3 ഹെഡ്‌കോണ്‍സ്റ്റബിളടക്കം 22 സായുധ പോലീസുകാരുടെ സേവനമാണ് ലഭ്യമാക്കുക. ഇന്നലെ മുതല്‍ ഇവര്‍ പാര്‍ക്കിന്റെ ചുമതല ഏറ്റെടുത്തു. ഇവരുടെ ശമ്പളം ടെക്‌നോപാര്‍ക്ക് സര്‍ക്കാരിന് അടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.