കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയേറിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. വിഷയത്തില്‍ പത്ത് ദിവസത്തികനം റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കായല്‍ കൈയേറിയിട്ടുണ്ടെങ്കില്‍ അതിന് വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഉണ്ടെങ്കില്‍ അത് പാലിക്കണം. ഇക്കാര്യം മൂന്നുദിവസത്തിനകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ കായല്‍ നികത്തലിനെതിരേ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: