സീതത്തോട്ടില്‍ വികസനഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നെന്ന്

Tuesday 10 October 2017 7:31 pm IST

സീതത്തോട്: സീതത്തോട് ഗ്രാമപഞ്ചായത്തില്‍ ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികള്‍ക്കായി വികസനഫണ്ട് ദുര്‍വിനിയോഗം ചെയ്യുന്നതായി ആക്ഷേപം. വര്‍ഷങ്ങളായി ഇടതുവലതു മുന്നണികള്‍ മാറിമാറി ഭരിക്കുന്ന പഞ്ചായത്തില്‍ ഇതാണ് സ്ഥിതി. കക്കാട്ടാറിന്റെ തീരത്ത് മത്സ്യമാര്‍ക്കറ്റിനു സമീപം ലക്ഷങ്ങള്‍ മുടക്കി പുതിയ ശൗചാലയങ്ങളുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്. നേരത്തെയുള്ളവ നിലനില്‍ക്കെയാണ് ദ്രുതഗതിയില്‍ പുതിയ നിര്‍മ്മാണം നടക്കുന്നത്. പഴയ ശൗചാലയങ്ങള്‍ വൃത്തിയാക്കി ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാന്‍ തയ്യാറാകാതെയാണ് പുതിയവ നിര്‍മ്മിക്കുന്നത്. ഇതാണ് ജനങ്ങളുടെ പരാതിക്ക് ഇടയാക്കിയിരിക്കുന്നത്.