നാടോടികളില്‍ നിന്നും മോചിപ്പിച്ച കുട്ടികളെ പുനരധിവസിപ്പിച്ചു

Tuesday 10 October 2017 8:26 pm IST

ആലപ്പുഴ: ശരീരത്തില്‍ പൊള്ളലേറ്റ നിലയില്‍ നാടോടികളോടൊപ്പം കണ്ട കുട്ടികളെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മോചിപ്പിച്ച് ചില്‍ഡ്രന്‍സ് ഹോമിലാക്കി. കിടങ്ങറയില്‍ നാടോടികളായ ദമ്പതിമാരോടൊപ്പം പൊള്ളലേറ്റ നിലയില്‍ കുട്ടികള്‍ ഉള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഔട്ട് റീച്ച് വര്‍ക്കര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. എടത്വാ പാലത്തിനു സമീപത്തു നിന്നു കണ്ടെത്തിയ കുട്ടികളെ പോലീസിന്റെ സഹായത്തോടെ മോചിപ്പിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ശേഷമാണ് പുനരധിവസിപ്പിക്കുന്നതിനായി ചില്‍ഡ്രന്‍സ് ഹോമിലാക്കിയത്. അഞ്ചു വയസുള്ള മൂത്തകുട്ടിയെ നൂറനാടും ഒന്നര വയസുള്ള ഇളയ കുട്ടിയെ എറണാകുളത്തുമുളള ചില്‍ഡ്രന്‍സ് ഹോമിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.