ആലപ്പുഴ: ജില്ലയിലെ നിര്‍മ്മാണ ക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണെന്നും പെന്ഷന് ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ ഉടന്‍ കൊടുത്തുതീര്‍ക്കണമെന്നും ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍.
മുടങ്ങിക്കിടക്കുന്ന ആനൂകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ജില്ലയില്‍ ക്ഷേമനിധി ഓഫീസറെ നിയമിക്കുക, പുതിയ അംഗത്വം നല്‍കാനുള്ള നടപടി ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി ഓഫീസിലേക്ക് മടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന് അദ്ധ്യക്ഷനായി.
ബിനീഷ് ബോയ്, ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബിഎംഎസ് ജില്ലാ കാര്യാലയത്തിനു സമീപത്തുനിന്നാരംഭിച്ച പ്രകടനത്തിന് ടി.സി. സുനില്‍കുമാര്‍, പി. യശോധരന്, വി. ശാന്തജകുറുപ്പ്, അഭിലാഷ് ബേര്‍ലി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: