എടത്വ: ടൗണ്‍ ബോട്ട് ക്ലബ് എടത്വയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ആന്റപ്പന് അമ്പിയായം മെമ്മോറിയല്‍ എടത്വ ജലോത്സവം 18 ന് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളിക്ക് സമീപം പമ്പയാറ്റില്‍ നടക്കും. ചെറുവള്ളം ഒരു തുഴ മുതല്‍ അഞ്ച് തുഴ വരെയുള്ള തടി വള്ളങ്ങളും ഫൈബര്‍ വള്ളങ്ങളും വെപ്പ് ബി ഗ്രേഡ് വള്ളങ്ങളും പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം. ജലോത്സവത്തിനു മുന്നോടിയായി വഞ്ചിപാട്ട് മത്സരവും നടത്തും. വള്ളങ്ങളുടെ രജിസ്ട്രേഷന് 16 വരെ നടക്കും. 17 ന് നാലു മണിക്ക് ക്യാപ്റ്റന്‍സ് ക്ലിനിക്കും ട്രാക്ക് ഹീറ്റ്സും നിശ്ചയിക്കും. ഫോണ്‍. 9061541967.
പ്രതികരിക്കാൻ ഇവിടെ എഴുതുക: